സി രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം എം കെ ബീരാന്

സി രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം എം കെ ബീരാന്

കോഴിക്കോട്:കോണ്‍ഗ്രസ് നേതാവും എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന നേതാവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും ആക്റ്റീവ് കോഴിക്കോട് പ്രഥമ പ്രസിഡണ്ടുമായിരുന്ന സി രവീന്ദ്രന്റെ സ്മരണാര്‍ത്ഥം ആക്റ്റീവ് കോഴിക്കോട് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് പ്രമുഖ ട്രേഡ് യൂണിയന്‍ സര്‍വീസ് സംഘടനാ നേതാവ് എം കെ ബീരാന്‍ അര്‍ഹനായി. വിവിധ ട്രേഡ് യൂണിയന്‍, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ അര നൂറ്റാണ്ട് കാലത്തെ നിസ്വാര്‍ത്ഥ സേവനത്തിനാണ് പുരസ്‌കാരം നല്‍കുന്നത്. ശില്പവും 10001രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. ആക്റ്റീവ് പ്രസിഡണ്ട് എ കെ മുഹമ്മദലി, ജനറല്‍ സെക്രട്ടറി പി ഐ അജയന്‍, ട്രഷറര്‍ എം ടി ബിജിത്ത്, മുന്‍ പ്രസിഡണ്ട്മാരായ എം പി രാമകൃഷ്ണന്‍, കെ പദ്മകുമാര്‍ എന്നിവര്‍ അടങ്ങിയ ജൂറി കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. സി രവീന്ദ്രന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ജൂലായ് 13 ന് വൈകുന്നേരം 4.30 ന് കോഴിക്കോട് കൈരളി വേദി ഓഡിറ്റോറിയത്തില്‍ ആക്റ്റീവ് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാരം സമര്‍പ്പിക്കും. സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

 

 

സി രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം എം കെ ബീരാന്

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *