ഡോക്ടര്‍ അബ്ദുള്ള ചെറിയ കാട്ടിനെ ആദരിച്ചു

ഡോക്ടര്‍ അബ്ദുള്ള ചെറിയ കാട്ടിനെ ആദരിച്ചു

സീനിയര്‍ ഡോക്ടര്‍ അബ്ദുള്ള ചെറിയ കാട്ടിനെ ആദരിച്ചു

കോഴിക്കോട്: മാനവ സമൂഹത്തിന്റെ ആരോഗ്യ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പരിശ്രമങ്ങളെ നന്ദിയോടെ ഓര്‍ക്കണം. വൈദ്യവൃത്തിയിലെ നിര്‍ണായക മൂല്യങ്ങളായ മനുഷ്യ സ്‌നേഹവും സഹാനുഭൂതിയും കരുതലും കാത്തുസൂക്ഷിക്കുന്ന ഡോക്ടര്‍മാരെ സമൂഹം ആദരിക്കണം ദേശീയ ഡോക്ടേസ് ദിനാചരണത്തോടനുബന്ധിച്ച് ശാസ്ത്രവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി നഗരത്തിലെ സീനിയര്‍ ഡോക്ടറായ സ്റ്റാര്‍ കെയറിലെ അബ്ദുള്ള ചെറിയകാട്ടിനെ ആദരിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ഐ. അജയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ധനേഷ് ബുദ്ധന്‍, സി.പി അനില്‍കുമാര്‍, ഗൗരി ശങ്കര്‍, വി.പി.സനീബ് കുമാര്‍, പി.എന്‍.വേണുഗോപാലന്‍ നായര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *