കോഴിക്കോട്: സെന്റ് ജോസഫ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന സ്കൂള്‍ കായികമേളയെ വരവേല്‍ക്കാനായി പ്രത്യേക പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രൊഫസര്‍ എം.സി. വസിഷ്ഠ് ആണ് പ്രദര്‍ശനം ഒരുക്കിയത്.
പ്രദര്‍ശനം സ്കൂള്‍ ഹെഡ്മാസ്റ്റര് ഫാദര്‍ തഡേയൂസ് എസ്.ജെ. ഉദ്ഘാടനം ചെയ്തു. അധ്യാപകന് ദിലീപ്, പൂര്‍വവിദ്യാര്‍ഥി അസോസിയേഷന് പ്രസിഡന്റ് ഗോകുല്‍നാഥ് പി.എന്‍., ബിജു അഗസ്റ്റിന്, മനു ജോസ്, ബിന്ദു എം., രേഖ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സ്കൂള്‍ കായികമേളയെ വരവേല്‍ക്കാന്‍ പോസ്റ്റര്‍ പ്രദര്‍ശനം
