സഫ മക്കാ ഗ്രൂപ്പ് എക്‌സലന്‍സ് അവാര്‍ഡ് എ.കെ ജാബിര്‍ കക്കോടിക്ക്

സഫ മക്കാ ഗ്രൂപ്പ് എക്‌സലന്‍സ് അവാര്‍ഡ് എ.കെ ജാബിര്‍ കക്കോടിക്ക്

റിയാദ്: സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള എക്‌സലന്‍സ് അവാര്‍ഡിന് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും കക്കോടി മേഖല ശിഹാബ് തങ്ങള്‍ റിലീഫ് കമ്മിറ്റി കണ്‍വീനറുമായ എ.കെ ജാബിര്‍ കക്കോടിയെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും ഉപഹാരവുമടങ്ങുന്നതാണ് അവാര്‍ഡ്. റിയാദ് സഫ മക്കയില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ മെഡിക്കല്‍ ഗ്രൂപ്പ് എം.ഡി മുഹമ്മദ് ഷാജി അരിപ്ര പുരസ്‌കാരം സമര്‍പ്പിക്കും.ഇന്ത്യയ്ക്കത്തും പുറത്തുമുള്ള വ്യവസായികള്‍, ബിനിനസുകാര്‍, ഡോക്ടര്‍മാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

കക്കോടി ചെറുകുളത്ത് താമസിക്കുന്ന ജാബിര്‍ വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമാണ്. വിവിധ സംഘടനകളുടെ സി.എച്ച് പ്രതിഭ അവാര്‍ഡ്,ഡോ.ബി.ആര്‍ അംബേദ്കര്‍ അവാര്‍ഡ്, സുഗതകുമാരി അവാര്‍ഡ് ,ജനം ചാരിറ്റി അവാര്‍ഡ് , വില്‍പന ബിസിനസ് ഗ്രൂപ്പ് അവാര്‍ഡ്, ദര്‍ശന ടിവി ചാനലിന്റെ ആദരവും നേടിയിട്ടുണ്ട്.

 

 

സഫ മക്കാ ഗ്രൂപ്പ് എക്‌സലന്‍സ് അവാര്‍ഡ്
എ.കെ ജാബിര്‍ കക്കോടിക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *