‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു

‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു

ലിപി പബ്ലിക്കേഷന്‍സ്് പ്രസിദ്ധീകരിച്ച കെ. സുരേഷ് തയ്യാറാക്കിയ,നടന്‍ ഇടവേളബാബുവിന്റെ ആത്മകഥ ‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചലച്ചിത്രതാരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് നിയുക്ത കേന്ദ്ര പെട്രോളിയം മന്ത്രിയും നടനുമായ സുരേഷ് ഗോപി, മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തത്. ചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

 

‘ഇടവേളകളില്ലാതെ’ പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *