ഡയറസ് മാര്‍ഷല്‍ എന്‍ഡോമെന്റ് അവാര്‍ഡ് ബി പി രജീഷിന്

ഡയറസ് മാര്‍ഷല്‍ എന്‍ഡോമെന്റ് അവാര്‍ഡ് ബി പി രജീഷിന്

ഡയറസ് മാര്‍ഷല്‍ എന്‍ഡോമെന്റ് അവാര്‍ഡ് ബി പി രജീഷിന്

 

കോഴിക്കോട്: നിസ്വാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തകനുള്ള ഒരു ലക്ഷ്യം രൂപയുടെ ഡയറസ് മാര്‍ഷല്‍ എന്‍ഡോമെന്റ് അവാര്‍ഡ് ബി പി രജീഷിന് മുന്‍ എം എല്‍ എ പ്രദീപ് സമ്മാനിച്ചു.റോട്ടറി കാലിക്കറ്റ് ബീച്ചിന്റെ നേതൃത്വത്തിലാണ് അവാര്‍ഡ് ദാന പരിപാടി സംഘടിപ്പിച്ചത്.കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശിയാണ് രജീഷ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്’ റോട്ടറി കാലിക്കറ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആയിരുന്ന ഡയറസ് മാര്‍ഷ്വലിന്റെ സ്മരണാര്‍ത്ഥം ഈ വര്‍ഷം മുതലാണ് എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.2018ല്‍ നിപ്പ കാലത്ത് രോഗികളെ പരിചരിച്ചും മൃതദേഹങ്ങള്‍ സംസ്‌കരിച്ചും പ്രശംസനീയ സേവനം രജീഷ് കാഴ്ച വച്ചിരുന്നു.സമൂഹ മാധ്യമങ്ങളിലൂടെ വോട്ടിനിട്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.കേന്ദ്രസര്‍ക്കാര്‍ മുന്‍ ജീവനക്കാരനും സോഷ്യല്‍ വര്‍ക്കറുമായ എം ശിവന്‍ ,പോലീസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുനിത തോട്ടത്തില്‍ ,എന്നിവര്‍ക്കും സര്‍വീസ് എക്‌സലന്‍സി അവാര്‍ഡ് ചടങ്ങില്‍ സമ്മാനിച്ചു.

ടൗണ്‍ ഹാളില്‍ ബുധനാഴ്ച നടന്ന ചടങ്ങില്‍ റോട്ടറി ഡിജി ഡോ സേതു ശിവ ശങ്കര്‍, റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് പ്രസിഡന്റ് സാജു തോമസ് ,സെക്രട്ടറി എന്‍ പി പ്രവീണ്‍കുമാര്‍, വിനോദ് അയ്യര്‍ ,ഡോ രാജേഷ് ,സുഭാഷ് സുബിന്‍ മാര്‍ഷല്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *