ഗ്രീന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ 24-ാം വാര്‍ഷികം ആഘോഷിച്ചു

ഗ്രീന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ 24-ാം വാര്‍ഷികം ആഘോഷിച്ചു

കോഴിക്കോട്: കാരപ്പറമ്പ് ഗ്രീന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ 24-ാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വരുണ്‍ ഭാസ്‌ക്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.വി.സുദേവന്‍ അധ്യക്ഷത വഹിച്ചു. പ്രദീപം ചീഫ് എഡിറ്റര്‍ ഡോ.എ.വി.പ്രകാശ് മുഖ്യാതിഥിയായിരുന്നു. അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ ഡയറക്ടറിയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് സുകുമാരന്‍ കീഴട്ടംവെള്ളി ആശംസ നേര്‍ന്നു. സെക്രട്ടറി പീറ്റര്‍ സ്വാഗതവും, കെ.അഷിത നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും, ഡോ.പി.പി.പ്രേംനാഥിന്റെ ഓടക്കുഴല്‍ വാദനവും പരിപാടികള്‍ക്ക് മിഴിവേകി.

 

 

ഗ്രീന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍
24-ാം വാര്‍ഷികം ആഘോഷിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *