കോഴിക്കോട്: നഗരത്തിന്റെ സംഗീത മുഖം, ഗായകന്, സംഘാടകന്‍, സംഗീത സംഘടനകളുടെ സാരഥി എന്നീ നിലകളില്‍ അരനൂറ്റാണ്ട് കാലം സംഭാവനകളര്‍പ്പിച്ച സലാക്കക്ക് നഗരത്തിന്റെ സ്നേഹാദരം 28ന് ചൊവ്വ വൈകിട്ട് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയര്‍ ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും. വിദ്യാധരന് മാസ്റ്റര്‍ മുഖ്യാതിഥിയായിരിക്കും. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.