ആർട്ട് ഓഫ് ലിവിംഗ് ജ്ഞാന കേന്ദ്രം സമർപ്പണം 13ന്

കോഴിക്കോട്: 2020 ജനുവരി 16ന് നിർമ്മാണോദ്ഘാടനം ചെയ്ത ജീവന കലയുടെ ജ്ഞാന ക്ഷേത്രം 13ന് വേള്ളി വൈകിട്ട് 5 മണിക്ക് നാടിന് സമർപ്പിക്കുമെന്ന് ആർട്ട് ഓഫ് ലിവിംഗ് പ്രസിഡണ്ട് മോഹൻദാസ്.ടിയും സെക്രട്ടറി സുരേന്ദ്രൻ.പിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. കോർപ്പറേഷൻ ടാക്‌സ് അപ്പീൽ കമ്മിറ്റി ചെയർമാൻ പി.കെ.നാസർ ചടങ്ങിന് ആശംസ നേരും. പ്രശസ്ത പിന്നണി ഗായിക ഡോ.സുധ രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഭക്തിഗാന സത്സംഗും, യുവ നർത്തകിയും ബൈജൂസ് യംഗ് ജീനിയസ് ദേശീയ അവാർഡ് ജേത്രിയുമായ നിള നാഥിന്റെ ഭരതനാട്യവും അരങ്ങേറും.
ജ്ഞാന ക്ഷേത്രത്തിൽ വെച്ച് ആദ്യത്തെ മെഗാ ഹാപ്പിനസ്സ് പ്രോഗ്രാം മെയ് 20 മുതൽ 23വരെ അഞ്ചു ബാച്ചുകളിലായി നടക്കും. ശ്രീ ശ്രീ രവിശങ്കറിന്റെ ജന്മദിനത്തോടനുബന്ധിച്ച് 13ന് രാവിലെ മെഡിക്കൽ കോളേജിൽ രക്ത ദാന ക്യാമ്പ് നടക്കും. രാജേന്ദ്രൻ.കെ.എൻ, പ്രേമ.വി.എം, മീന.കെ.മേനോൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *