മെക്കാനിക്കൽ എഞ്ചിനീയറിംഗ് മാനുഫാക്ചറിംഗ് ടെക്‌നോളജി ലാബ് ഉൽഘാടനം നാളെ (12ന്)

കോഴിക്കോട്: ഗവ.എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് മാനുഫാക്ചറിംഗ് ടെക്‌നോളജി ലാബിന്റെ ഉൽഘാടനം നാളെ ഉച്ചക്ക് 3 മണിക്ക് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിക്കുമെന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് എച്ച് ഒഡി ഡോ.വി.ശ്രീജിത്തും, പ്രോഗ്രാം കമ്മറ്റി ചെയർമാൻ ഡോ.സി.രഘുകുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. മേയർ ബീന ഫിലിപ്പ്, എം.പിമാരായ എം.കെ.രാഘവൻ, എളമരം കരീം, ബിനോയ് വിശ്വം മുഖ്യ പ്രഭാഷണം നടത്തു.ം കൗൺസിലർ സി.എസ്.സത്യഭാമ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഹെഡ് ഓഫ് ദി ഡിപ്പാർട്ട്‌മെന്റ് ഡോ.ശ്രീജിത്ത്.വി, പിടിഎ വൈസ് പ്രസിഡണ്ട് ബഷീർ.കെ.ടി, കോളേജ് യൂണിയൻ ചെയർമാൻ ഹാഫിസ് അലി കോഴിത്തൊടി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഏലിയാസ് എം,എൽദോസ്, ഇൻസ്റ്റിറ്റ്യൂട്ട് വികസന കമ്മറ്റി ചെയർമാൻ ഡോ.രഘുകുമാർ.ഡി ആശംസകൾ നേരും. സൂപ്രണ്ടിംഗ് എഞ്ചിനീയർ മുഹമ്മദ്.എ റിപ്പോർട്ടവതരിപ്പിക്കും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഇൻ ചാർജ് ഡോ.ബൈജുഭായ്.ടി.പി സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.സജിത്ത്.പി.പി നന്ദിയും പറയും.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *