അഡ്വ: എ. ശങ്കരന്‍ അനുസ്മരണം മെയ് 26ന്

അഡ്വ: എ. ശങ്കരന്‍ അനുസ്മരണം മെയ് 26ന്

കോഴിക്കോട് : എന്‍ സി പി മുന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം, മുന്‍ ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സ്‌പോര്‍ട്്‌സ് കൗണ്‍സില്‍
വൈസ് പ്രസിഡണ്ട്, കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തുടങ്ങി നഗരത്തിലെ സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ നിറ സാന്നിദ്ധ്യമായിരുന്ന ശങ്കരന്‍ വക്കീലിന്റെ രണ്ടാം ചരമവാര്‍ഷിക ദിനം എന്‍.സി.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് 26 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചു അനുസ്മരണം നടത്തും. അനുസ്മരണ സമ്മേളനം എന്‍.സി.പി ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവും സംസ്ഥാന വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

 

 

 

 

അഡ്വ: എ. ശങ്കരന്‍ അനുസ്മരണം മെയ് 26ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *