ഇന്ന് നടക്കുന്ന ലോക്സഭ ലോക്സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിന്റെ ആദ്യമണിക്കൂറുകളില്‍ 10 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. ബംഗാളിലാണ് കൂടുതല്‍ പോളിങ് നടന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയവര്‍ വോട്ടുരേഖപ്പെടുത്തി. പലയിടങ്ങളിലും ചെറിയ ചെറിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗാള്‍ ബാരക്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു. ഫറൂഖാബാദ് ലോക്സഭാ മണ്ഡലത്തില്‍ എട്ടുതവണ വോട്ട് ചെയ്ത യുവാവിനെ അറസ്റ്റുചെയ്തതായും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം;ആദ്യ മണിക്കൂറുകളില്‍ 10 ശതമാനം പോളിങ്