അസാസ് ഗ്രൂപ്പ് എസ് എഫ് സി വെങ്ങര ട്രോഫി കോര്‍ണര്‍ വേള്‍ഡ് ദുബായ് കരസ്ഥമാക്കി

അസാസ് ഗ്രൂപ്പ് എസ് എഫ് സി വെങ്ങര ട്രോഫി കോര്‍ണര്‍ വേള്‍ഡ് ദുബായ് കരസ്ഥമാക്കി

ദുബായ്: വെങ്ങര പ്രവാസി കൂട്ടായ്മ അസാസ് ഗ്രൂപ്പ് എസ് എഫ് സി ട്രോഫിക്ക് വേണ്ടി സംഘടിപ്പിച്ച പ്രഥമ അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ കോര്‍ണര്‍ വേള്‍ഡ് ദുബായ് ജേതാക്കളായി.ഒന്നിനെതിരെ രണ്ട് ഗോള്‍ നേടി റ്റുഡോ മാര്‍റ്റിനെയാണ് പരാജയപ്പെടുത്തിയത്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര ടൂര്‍ണ്ണമെന്റ് ഉല്‍ഘാടനം ചെയ്തു.മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കായിക്കാരന്‍ സയിദ്, ഐ.എ.എസ്. ട്രഷര്‍ ഷാജി ജോണ്‍, ടി.എം.സി.ചെയര്‍മാന്‍ തമീം, ജാന്‍സന്‍ പോളിക്ലിനിക്ക് എം.ഡി.സയിദ് തൃത്താല. ടി.എം.സി.മാനേജര്‍ കുഞ്ഞിമുഹമ്മദ് പേരാമ്പ്ര, ഐ.എ.എസ് എം.സി.അംഗം യൂസഫ് സഫീര്‍, ഇന്‍ക്കാസ് ദുബായ് പ്രസിഡണ്ട് നദീര്‍ കാപ്പാട്, ദര്‍ശന യു.എ.ഇ.പ്രസിഡണ്ട് സി.പി.ജലീല്‍, ഷാര്‍ജ കെ.എം.സി.സി.അഴിക്കോട് മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ടി.പി.ഇബ്രാഹിം, അക്കാഫ് അസോസിയേഷന്‍ പ്രതിനിധി മുസ്തഫ കുറ്റിക്കോല്‍, ടി.എം.ജി.മാനേജര്‍ ബിജു റഹ് മാന്‍, ഇന്‍ക്കാസ് ദുബൈ കമ്മിറ്റി സിക്രട്ടറി ജിജോ ജേക്കബ്ല്, ചിരന്തന സാംസ്‌കാരിക വേദി പ്രതിനിധി കെ.വി.ഫൈസല്‍,
എസ്.എ.പി.മുസ്സമ്മില്‍, കെ.മഹമ്മൂദ്, എം.കെ.സാജിദ, എന്‍.കെ.റാസിക്ക്, എം.കെ.ഇക്ബാല്‍, പി.കെ.അബ്ദുറഹിമാന്‍, ടി.പി.ഹമീദ്.കെ.അര്‍ഷദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സമ്മാനദാനം അസാസ് ഗ്രൂപ്പ് എം.ഡി.ആസാദ് അബൂബര്‍ നിര്‍വ്വഹിച്ചു.വെങ്ങര പ്രവാസി കൂട്ടായ്മ യു.എ.ഇ.പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.സ്‌പോര്‍ട്‌സ് കണ്‍വീനര്‍ വി.ഇബ്രാഹിം സ്വാഗതവും ജനറല്‍ സിക്രട്ടറി കെ.ശരിഫ് നന്ദിയും പറഞ്ഞു.
ബെസ്റ്റ് പ്ലെയര്‍ ഷിജില്‍ ടുഡോമാര്‍ട്ട്ിനെയും, ബെസ്റ്റ് ഗോള്‍ കീപ്പര്‍ ഷാഹില്‍ കോര്‍ണര്‍ വേള്‍ഡിനെയും തെരെഞ്ഞടുത്തു.

 

 

 

അസാസ് ഗ്രൂപ്പ് എസ് എഫ് സി വെങ്ങര ട്രോഫി
കോര്‍ണര്‍ വേള്‍ഡ് ദുബായ് കരസ്ഥമാക്കി

Share

Leave a Reply

Your email address will not be published. Required fields are marked *