വിമാന യാത്ര റദ്ദാക്കേണ്ടി വരുന്നവര്‍ക്ക് ഇന്ത്യന്‍ വിമാനക്കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ചു

കൊറോണ ബാധയെ തുടര്‍ന്ന് വിമാന യാത്ര റദ്ദാക്കേണ്ടി വരുന്നവര്‍ക്കും മാറ്റിവയ്‌ക്കേണ്ടിവരുന്നവര്‍ക്കും ഇന്ത്യന്‍ വിമാനക്കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം വിദേശ വിമാനക്കമ്പനികൾ ആനുകൂല്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ വിമാന കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ചത്. കൊവിഡ് 19 ഭീതിക്കിടയിലും ടിക്കറ്റ് എടുത്തത് മൂലം യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകേണ്ടിവരുന്ന നിരവധി പേര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ് ഇന്ത്യന്‍ വിമാനക്കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികൾ ആനുകൂല്യം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കളും ആനുകൂല്യം പ്രഖ്യാപിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *