‘മഹോത്സവം കഴിഞ്ഞ്’ കഥാ സമാഹാരം പ്രകാശനം 24ന്

കോഴിക്കോട്: സി.ടി.ശോഭ മക്കട രചിച്ച ‘മഹോത്സവം കഴിഞ്ഞ്’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം 24ന് ഞായർ വൈകിട്ട് 3 മണിക്ക് ഇൻഡോർ സ്‌റ്റേഡിയം ഹാളിൽ പ്രശസ്ത കവിയും എഴുത്തുകാരനുമായ പി.പി.ശ്രീധരനുണ്ണി പ്രകാശനം ചെയ്യും. ഗവ.ബീച്ചാശുപത്രി ലേ സെക്രട്ടറി എ.വി.അഗസ്റ്റിൻ പുസ്തകം ഏറ്റുവാങ്ങും. കവിയും, എഴുത്തുകാരനുമായ എം.എസ്.ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സാമൂഹിക- സാംസ്‌കാരിക രംഗത്തുള്ളവർ സംബന്ധിക്കും. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.

 

Share

Leave a Reply

Your email address will not be published. Required fields are marked *