പുരുഷു.ടി.കക്കോടിയെ ആദരിച്ചു

പുരുഷു.ടി.കക്കോടിയെ ആദരിച്ചു

കക്കോടി: യുവ ചെറുകഥാകൃത്തിനുള്ള പി.ആർ.ശ്യാമള ചെറുകഥാപുരസ്‌കാരം നേടിയ പുരുഷു.ടി കക്കോടിയെ യുവ രശ്മി വായനശാലയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുരേഷ് ബാബു ഉൽഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഷാജി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കക്കോടി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഷീബ മുഖ്യാതിഥിയായിരുന്നു. പുരസ്‌കാര ജേതാവിനെ അനീഷ് മാസ്റ്റർ പരിചയപ്പെടുത്തി. കെ.പി.ബിജുരാമൻ, രാജൻ കിഴക്കയിൽ ആശംസകൾ നേർന്നു. പുരുഷു.ടി കക്കോടി മറുമൊഴി നടത്തി. വായലശാല സെക്രട്ടറി സി.വി.വിൽസൻ സ്വാഗതവും ഷഫീക്ക് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *