തിരുവനന്തപുരം: രാഷ്ട്രീയ ലോക് മോര്‍ച്ചയുടെ (RLM) സംസ്ഥാന പ്രസിഡന്റായി ഡോ. ബിജു കൈപ്പാറേടനെ പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഉപേന്ദ്ര സിങ് കുശ്വാഹ നിയമിച്ചതായി പാര്‍ട്ടി വ്യക്താവ് മാധവ് ആനന്ദ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
നിലവില്‍ ആന്ധ്രാ, തെലുങ്കാനാ, തമിഴ്‌നാട്, കര്‍ണ്ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന കൈപ്പാറേടന്‍ ആ ചുമതല തുടര്‍ന്നും നിര്‍വഹിക്കുമെന്ന് മാധവ് ആനന്ദ് അറിയിച്ചു.