മിഷന്‍ തെളിനീര്‍ – നൊച്ചാട് വാര്‍ഡ് 9 തിരുവോട്ടുകണ്ടി കുളം ശുചീകരിച്ചു

മിഷന്‍ തെളിനീര്‍ പദ്ധതിയുടെ ഭാഗമായി നൊച്ചാട് പഞ്ചായത്തിലെ  തിരുവോട്ടുകണ്ടി കുളം ശുചീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടന്ന ശുചീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. എം. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ മുണ്ടോളി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, ജില്ലാ ഭരണകൂടം, തദ്ദേശ ഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മിഷന്‍ തെളിനീര്‍.
ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് ജലസംരക്ഷണ സന്ദേശം നല്‍കുകയും ജലപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. നിറവ് വേങ്ങരി ഹരിതസഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ കെ.സി കരുണാകരന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്സന്‍ അനഘ എം, യങ് പ്രോഫഷണല്‍ നന്ദ പി, എ.ഡി.എസ് അംഗങ്ങളായ ലത ആയോളി, രമ്യ ടി.കെ, മുന്‍ മെമ്പര്‍ ഇന്ദിര മഠത്തില്‍  തുടങ്ങിയവര്‍ സംസാരിച്ചു.
കാടും പായലും മൂടിക്കിടന്നിരുന്ന കുളം ശുചീകരണത്തില്‍ നാട്ടുകാര്‍, തൊഴിലുറപ്പ് വളണ്ടിയര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share

Leave a Reply

Your email address will not be published. Required fields are marked *