ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

വട്ടക്കിണര്‍:ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്‍ 17ാം വാര്‍ഷികം ആഘോഷിച്ചു.കവി പി.പി ശ്രീധരന്‍ ഉണ്ണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ സെക്രട്ടറി സി.പി.എം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ്സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി. വിജയഗോപാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഹാരിസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യരക്ഷാധികാരി യു. സുകുമാരന്‍ മാസ്റ്റര്‍, ആശ്രമം റസി. പ്രസിഡണ്ട് റഫീക് ഐഡേക്കര്‍, ഡോ. കെ. ദിവാന്‍, മുന്‍ വൈസ് പ്രസിഡണ്ട് ഭദ്ര ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു. മുതിര്‍ന്നവരെ പൊന്നാടയണിയിച്ചാ ദരിച്ചു. കലാപരിപാടികളില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്കുള്ള സമ്മാന വിതരണം ജിജില്‍ വിജയ്, പി.ടി ഹാരിസ്, സോണിയ, ഫൗസിയ, ലൈഘു, അസ്മ എന്നിവര്‍ നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം.കെ ഷഫീക് നന്ദി പറഞ്ഞു.

 

 

 

ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *