കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മ ശതാബ്ദി അനുസ്മരണം 18ന്

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മ ശതാബ്ദി അനുസ്മരണം 18ന്

കഥകളി മേളത്തില്‍ അതുല്യ പ്രതിഭയായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 18നു ഞായറാഴ്ച വൈകുന്നേരം 4.30നു ശ്രീകൃഷ്ണ ഗാനസഭ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡണ്ട് കെ.ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.പ്രൊഫസര്‍ ആര്‍ ആര്‍ സി വര്‍മ്മ സ്വാഗതം പറയും.വി കലാധരന്‍ കേരള കലാമണ്ഡലം അനുസ്മരണ പ്രഭാക്ഷണംനടത്തും. ട്രഷറര്‍ ആര്‍ ജയകുമാര്‍ നന്ദി രേഖപ്പെടുത്തും.

തുടര്‍ന്ന് നടക്കുന്ന ബാലിവിജയം കഥകളിയില്‍ രാവണനായി ശ്രീ കലാമണ്ഡലം കൃഷ്ണപ്രസാദും, മണ്ഡോദരിയായി ആര്‍ എല്‍ വി സന്ധ്യയും, നാരദനായി കലാനിലയം കരുണാകരകുറുപ്പും, ബാലിയായി കലാമണ്ഡലം നിധിന്‍ ബാലചന്ദ്രനും വേഷമിടുന്നു.

 

 

 

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ
ജന്മ ശതാബ്ദി അനുസ്മരണം 18ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *