ഏദന്‍ ഉള്‍ക്കടലില്‍ ഹൂതി മിസൈല്‍ ആക്രമണം; ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചു

ഏദന്‍ ഉള്‍ക്കടലില്‍ ഹൂതി മിസൈല്‍ ആക്രമണം; ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചു

ലണ്ടന്‍:ഏദന്‍ ഉള്‍ക്കടലില്‍ ഹൂതി മിസൈല്‍ ആക്രമണത്തില്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചതായ് റിപ്പോര്‍ട്ട്. മര്‍ലിന്‍ ലുവാന്‍ഡ എന്ന എണ്ണക്കപ്പലിനു നേരെയാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം ഉണ്ടായത്.

കപ്പല്‍ അധികൃതരും മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് യു.എസ്. ഉദ്യഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

കപ്പലില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൈനിക കപ്പല്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നും തീ അണക്കാന്‍ ആവശ്യമായതൊക്കെയും ചെയ്തിട്ടുണ്ടെന്നും കപ്പല്‍ അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയും ബ്രിട്ടനും ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഈ കപ്പലാക്രമണം.

 

ഏദന്‍ ഉള്‍ക്കടലില്‍ ഹൂതി മിസൈല്‍ ആക്രമണം; ബ്രിട്ടീഷ് എണ്ണക്കപ്പല്‍ കത്തിനശിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *