എഐ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഡീപ് ഫെയ്ക്ക് തട്ടിപ്പിലൂടെകോഴിക്കോട് സ്വദേശിയില്‍ നിന്ന് 40,000 രൂപ തട്ടിയ കേസില്‍ മുഖ്യ പ്രതി ഗുജറാത്ത് സ്വദേശി കൗശല്‍ ഷായെ കോടതിയില്‍ ഹാജരാക്കി. തിഹാര്‍ ജയിലിലായിരുന്ന പ്രതിയെ ഡല്‍ഹി പോലീസിന്റെ സഹായത്താല്‍ കോഴിക്കോട് ഡി.ജെ.എം കോടതിയിലാണ് എത്തിച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സുഹൃത്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ കോഴിക്കോട് പാലാഴി സ്വദേശി പി.എസ്.രാധാകൃഷ്ണനില്‍ നിന്ന് പണം തട്ടിയത്. വീഡിയോകോള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്. നഷ്ടപ്പെട്ട തുക പരാതിക്കാരനു ലഭിച്ചു. കേസിലെ മറ്റു പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു.