കർമ്മ പഥങ്ങളിലൂടെ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട് :- വടകരയിലെ അറിയപ്പെടുന്ന ആരോഗ്യപ്രവർത്തകനും എം ഇ എസ് കോളേജ് വടകര മാനേജ്‌മെന്റ് കമ്മിറ്റി ചെയർ്മാനുമായ ഡോ :വി കെ ജമാലിന്റെ ‘കർമ്മ പഥങ്ങളിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കാവിലെ എം ഇ എസ് വനിതാകോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രശസ്ത സാഹിത്യകാരൻ യു.കെ കുമാരനു നൽകി നിർവഹിച്ചു.
എം ഇ എസ് സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രൊഫ :കടവനാട് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ എം സി വടകര വി.കെ അബുമാസ്റ്റർ അനുസ്മരണം നടത്തി. എം ഇ എസ് സ്റ്റേറ്റ് കമ്മിറ്റി ട്രഷറർ കെ. കെ കുഞ്ഞുമൊയ്തീൻ, എം ഇ എസ്. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ :ഹമീദ് ഫസൽ, എം ഇ എസ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി വരയാലിൽ മൊയ്തു ഹാജി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഡോ :വി. കെ ജമാൽ മറുമൊഴി നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ :ടി.ജമാൽ മുഹമ്മദ് സ്വാഗതവും, എം ഇ എസ് ജില്ലാ പ്രസിഡന്റ് പി കെ അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *