അല്‍ഹിന്ദ് ഹോളിഡേ എക്സ്പോ 6,7ന്

അല്‍ഹിന്ദ് ഹോളിഡേ എക്സ്പോ 6,7ന്

കോഴിക്കോട്: മലബാറിന്റെയും, കോഴിക്കോടിന്റെയും സഞ്ചാര സാധ്യതകളെ എല്ലാവരിലും എത്തിക്കലും ലോക പ്രശസ്ത ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തലുമാണ് അല്‍ഹിന്ദ് ഹോളിഡേ എക്സ്പോ വിഭാവനം ചെയ്യുന്നതെന്ന് കോര്‍പ്പറേറ്റ് ഡയറക്ടര്‍ നൂറുദ്ദീന്‍.എ.അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് പ്ലാനറ്റോറിയത്തിനടുത്തുള്ള അല്‍ഹിന്ദ് ടവറിലാണ് എക്സ്പോ നടക്കുന്നത്. 6ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എക്സ്പോ ഉദ്ഘാടനം ചെയ്യും. എക്സപോയില്‍ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കുമുള്ള ഏറ്റവും മികച്ച ടൂര്‍ പാക്കേജുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാവുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്പോട്ട് ബുക്കിംഗ് ചെയ്യുന്ന നാലുപേരില്‍ കുറയാത്ത ഫാമിലി പാക്കേജുകള്‍ക്ക് 40,000 രൂപവരെ സ്പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭിക്കും. എക്സ്പോയില്‍ നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് സൗജന്യ പാക്കേജുകള്‍ ലഭിക്കാന്‍ അവസരമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ നൂറുദ്ദീന്‍.എ.അഹമ്മദ്, ഹോളിഡേ ഡയറക്ടര്‍ ബിജു വര്‍ഗീസ്, സീനിയര്‍ മാനേജര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *