വാരിക്കോരി സൗജന്യങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം പ്രവണതകള്‍ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിക്കുമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ശ്രീലങ്കയും പാക്കിസ്ഥാനും നേരിട്ട സാമ്പത്തിക തകര്‍ച്ച ഉദാഹരണമായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു. നിയന്ത്രമമില്ലാത്ത ചെലവും വര്‍ദ്ധിച്ച കടമെടുപ്പുമാണ് ഈ രാജ്യങ്ങളുടെ തകര്‍ച്ചക്ക് കാരണം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കം സാമൂഹക്ഷേമരംഗത്തെ സൗജന്യങ്ങള്‍ നല്‍കാം. എന്നാല്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും നല്‍കുന്നത് ഖജനാവ് കാലിയാക്കുകയും അനാവശ്യ കീഴ്‌വഴക്കങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രാലയം പറയുന്നു. മൂലധനച്ചെലവ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച സര്‍ക്കാര്‍ ബജറ്റിന് പുറത്തുള്ള കടമെടുപ്പിനെക്കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
വാരിക്കോരി സൗജന്യം നല്‍കുന്നത്
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
