ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് യുപിയിലെ വനിതാ ജഡ്ജിയുടെ കത്ത്

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് യുപിയിലെ വനിതാ ജഡ്ജിയുടെ കത്ത്

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് യുപിയിലെ വനിതാ ജഡ്ജിയുടെ കത്ത് പുറത്തായി.
ആറ് മാസം മുമ്പ് തന്റെ മുന്‍ പോസ്റ്റിങ്ങില്‍ വച്ച് സീനിയറിന്റെ ഭാഗത്തുനിന്നും ലൈംഗികാതിക്രം നേരിട്ടെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വനിതാ ജുഡീഷ്യല്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍. ചീഫ് ജസ്റ്റിന് എഴുതിയ തുറന്ന കത്തിലാണ് യുവ ജുഡീഷ്യല്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍. ന്യായമായ അന്വേഷണം ലഭിക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ല. തന്റെ ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ചീഫ് ജസ്റ്റിസിന് തുറന്ന കത്തില്‍ അവര്‍ ആവശ്യപ്പെടുന്നു.

സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം സുപ്രീംകോടതി സെക്രട്ടറി ജനറല്‍ അതുല്‍ എം കുര്‍ഹേക്കര്‍ അലഹബാദ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കത്തയച്ചിരുന്നു. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം.

ബാരാബാങ്കിയില്‍ സജോലി ചെയ്യുന്നതിനിടെ ജില്ലാ ജഡ്ജിയില്‍ നിന്ന് ലൈംഗിക അതിക്രമവും ഉപദ്രവവും ഉണ്ടായതായി ചൂണ്ടിക്കാട്ടിയാണ് കത്ത്.എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി ജീവച്ഛവമായാണ് ഞാന്‍ നടക്കുന്നത്. നിര്‍ജീവമായ ഈ ശരീരം ഇനി ചുമക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമുള്ള കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വൈറലായത്. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്നും ഒരു മാലിന്യത്തെ പോലെയാണ് താന്‍ കൈകാര്യം ചെയ്യപ്പെട്ടതെന്നും വനിതാ ജഡ്ജി കത്തില്‍ പറയുന്നു. ”സാധാരണ ജനങ്ങള്‍ക്ക് നീതി നല്‍കുമെന്ന വിശ്വാസത്തോടെയും ആവേശത്തോടെയുമാണ് ഞാന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. എന്നാല്‍ ഞാന്‍ പോകുന്ന എല്ലാ വാതിലുകളിലും നീതിക്കുവേണ്ടി യാചിക്കേണ്ടിവരുമെന്ന കാര്യം അറിയില്ലായിരുന്നു. എന്റെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒരു തുറന്ന കോടതിയില്‍ വേദിയില്‍വച്ച് അധിക്ഷേപിക്കപ്പെടുക എന്ന അപൂര്‍വ ബഹുമതി എനിക്ക് ലഭിച്ചു.’ രണ്ടു പേജുള്ള കത്തില്‍ വനിതാ ജഡ്ജി പറയുന്നു.

 

 

 

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, മരിക്കാന്‍ അനുമതി ആവശ്യപ്പെട്ട്
ചീഫ് ജസ്റ്റിസിന് യുപിയിലെ വനിതാ ജഡ്ജിയുടെ കത്ത്

 

Share

Leave a Reply

Your email address will not be published. Required fields are marked *