
പുരാതന ഭാരതത്തിലെ ജനപദങ്ങളിലെ പഞ്ച് മാർക്ഡ് നാണയങ്ങൾ, കോസല, മഗധ, മൗര്യ, കുഷാന, ഗുപ്ത സാമ്രാജ്യത്തിലെ നാണയങ്ങൾ, ഗ്രീക്ക്, റോമൻ നാണയങ്ങൾ, ഇന്ത്യ ഭരിച്ചിരുന്ന ചക്രവർത്തിമാരുടെയും നാട്ടുരാജാക്കൻമാരുടെയും നാണയങ്ങൾ, സാമൂതിരി, ടിപ്പു സുൽത്താൻ, അറയ്ക്കൽ രാജവംശം, ബ്രിട്ടീഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, ഡച്ചുകാരും ഇന്ത്യയിലിറക്കിയ നാണയങ്ങൾ, കറൻസികൾ, ഇന്ത്യാ ഗവൺമെന്റ് ്ഇന്നേവരെ ഇറക്കിയ അൺസർക്കുലേറ്റഡ് സ്മരണികാ നാണയങ്ങൾ, വിദേശ രാജ്യങ്ങളുടെ നാണയങ്ങൾ, ഫാൻസ് നമ്പർ കറൻസികൾ, അപൂർവ്വ മെഡലുകൾ, ടോക്കണുകൾ പ്രദർശനത്തിനുണ്ടാവുന്നതാണെന്ന് പ്രസിഡണ്ട് എം.ഡി.വില്ല്യംസും, സെക്രട്ടറി പ്രേമൻ പുതിയാപ്പിലും പറഞ്ഞു. സൊസൈറ്റി സംഘടിപ്പിക്കുന്ന 8-ാമത്തെ അഖിലേന്ത്യാ ഫെസ്റ്റാണിത്. പുരാതന നാണയങ്ങൾ, സാമ്പത്തിക ചരിത്രം മാത്രമല്ല സംസ്കാരം, അധിനിവേശം, വ്യാപാരം, രാഷ്ട്രീയം, സാമ്പത്തിക ജീവിതം കൂടിയാണ്. ഈ വിഷയത്തിൽ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്നവർ പറഞ്ഞു. രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണിവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. വാർത്താ സമ്മേളനത്തിൽസൊസൈറ്റി പ്രസിഡണ്ട് എം.ഡി.വില്ല്യംസ്,സെക്രട്ടറി പ്രേമൻ പുതിയാപ്പിൽ, സൂരജ്, മുഹമ്മദ് റിയാസ്, രൂപ് ബൽറാം പങ്കെടുത്തു.
