എന്‍. കുഞ്ചു അന്തരിച്ചു

എന്‍. കുഞ്ചു അന്തരിച്ചു

തൃശൂര്‍: എഴുത്തുകാരനും പത്രപ്രവര്‍ത്തകനും വിവര്‍ത്തകനുമായ എന്‍. കുഞ്ചു (94) അന്തരിച്ചു. പട്ടാളക്കാരനായി സേവനമനുഷ്ഠിക്കുകയും പിന്നീട് ഡല്‍ഹിയിലെ ഇംഗ്ലീഷ് പത്രങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ടറായി ജോലി ചെയ്തു. കാരവനില്‍ ഏറെക്കാലം റിപ്പോര്‍ട്ടറായിരുന്നു. ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം അദ്ദേഹത്തെ നയിച്ചത് വിവര്‍ത്തനലോകത്തേക്കായിരുന്നു. പതിനഞ്ചോളം പുസ്തകങ്ങള്‍ രചിച്ചു.

1973-ല്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ട് മുമ്പ് അഞ്ചു വര്‍ഷം സൈനിക് സമാചാര്‍ എന്ന പ്രതിരോധ മന്ത്രാലയം മാസികയുടെ പ്രസിദ്ധീകരണ ചുമതല വഹിക്കുകയും പരിഭാഷകനുമായി. പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പാടുകള്‍, നന്തനാരുടെ ആത്മാവിന്റെ നോവുകള്‍, കോവിലന്റെ ഏ മൈനസ് ബി, ഏകലവ്യന്റെ എന്ത് നേടി എന്നീ പട്ടാള നോവലുകള്‍ ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി. വൈക്കം മുഹമ്മദ് ബഷീറിന്റെ മാന്ത്രിക പൂച്ച ഇംഗ്ലീഷില്‍ മാജിക് ക്യാറ്റ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. പരേതയായ ജാനുവാണ് ഭാര്യ(ദ പാട്രിയറ്റ് ഡെയ്ലിയുടെ മാനേജര്‍). പതിറ്റാണ്ടുകള്‍ നീണ്ട ഡല്‍ഹിജീവിതം അവസാനിപ്പിച്ച് കുറച്ചുമാസങ്ങള്‍ക്കുമുമ്പാണ് അദ്ദേഹം സ്വന്തം നാടായ തൃശൂരില്‍ താമസമാരംഭിച്ചത്.

 

 

 

എന്‍. കുഞ്ചു അന്തരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *