
കൂടാതെ ഷോര്‍ട്ടേജ് ഓക്കുപ്പേഷന്‍ ലിസ്റ്റിലുള്ള ജോലികള്‍ക്ക് ത്രഷ്ഹോള്‍ഡ് തുകയില്‍ അനുവദിച്ചിരുന്ന 20 ശതമാനത്തിന്റെ ഇളവും ഇനിമുതല്‍ ഇല്ലാതാകും.
കെയര്‍ വര്‍ക്കര്‍മാരായി നഴ്സിങ് ഹോമുകളില്‍ എത്തുന്നവര്‍ക്ക് ഏപ്രില്‍ മുതല്‍ പങ്കാളിയെയോ മക്കളെയോ ആശ്രിതരായി കൂടെ കൊണ്ടുവരാനാകില്ല. കെയറര്‍ വീസയുടെ ദുരുപയോഗം തടയുന്നതിനാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷം മാത്രം 2023 ജൂണ്‍ വരെ ബ്രിട്ടനില്‍ 75,717 ആശ്രിത വീസകളാണ് അനുവദിച്ചത്. കഴിഞ്ഞവര്‍ഷം അനുവദിച്ചതിന്റെ ഇരട്ടിയില്‍ അധികമാണ് ഈ സംഖ്യ.
കുടിയേറ്റത്തില്‍ ഉണ്ടായ കനത്ത വര്‍ധനയാണ് ഇത്തരം കഠിന തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിച്ചത്. 2022ലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 കടന്നിരുന്നു. 2023 ജൂണ്‍വരെയുള്ള കണക്കും 6,72,000 എന്ന പുതിയ റെക്കോര്‍ഡിലേക്കാണ്. ഇതെല്ലാം പരിഗണിച്ചാണ് തിരഞ്ഞെടുപ്പു സര്‍ക്കാരിന്റെ ശക്തമായ നടപടി. പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഒരുവര്‍ഷം കൊണ്ട് കുടിയേറ്റത്തില്‍ 3,00,000 പേരുടെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
2022ല്‍ ഇന്ത്യയില്‍നിന്നാണ് ഏറ്റവും അധികം ആളുകള്‍ ബ്രിട്ടനിലേക്ക് കുടിയേറിയത്,ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക്.(253,000). നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്, (141,000). ചൈന (89,000), പാക്കിസ്ഥാന് (55,000), യുക്രെയ്ന് (35,000) എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഈ പട്ടികയിലെ മറ്റുള്ളവര്‍.സ്റ്റുഡന്റ് വീസയിലും സര്‍വകാല റെക്കോര്‍ഡാണ്. 4,86,107 സ്റ്റുഡന്റ് വീസകളാണ് 2023ല്‍ അനുവദിച്ചത്. ഇതില്‍ പകുതിയില്‍ അധികവും ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ഥികളാണ്. നൈജീരിയ പാക്കിസ്ഥാന്, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.
