കൊറോണ: മെഡിക്കൽ വിദ്യാർത്ഥികളോട് രംഗത്തിറങ്ങാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ മെഡിക്കൽ വിദ്യാർത്ഥികളോടും രംഗത്തിറങ്ങാൻ അഭ്യർത്ഥനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ .
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മെഡിക്കൽ വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചത്. രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവർത്തിക്കുന്നവരും എല്ലാം മാറ്റിവെച്ച് രംഗത്തിറങ്ങേണ്ടതുണ്ടെന്നും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *