ഇന്ത്യ എ ടീമിനെ മിന്നു മണിനയിക്കും ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരം

ഇന്ത്യ എ ടീമിനെ മിന്നു മണിനയിക്കും ക്യാപ്റ്റനാവുന്ന ആദ്യ മലയാളി താരം

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി നയിക്കും. ഇംഗ്ലണ്ട് എ ടീമിനെതിരായ പരമ്പരയിലാണ് മിന്നു ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത്. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ടി20 പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നവംബര്‍ 29, ഡിസംബര്‍ ഒന്ന്, മൂന്ന് തിയതികളിലായിട്ടാണ് നടക്കുക.ജൂലൈയില്‍ നടന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയാണ് മിന്നുവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം.

ജൂലൈയില്‍ നടന്ന ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയാണ് മിന്നുവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇതുവരെ നാല് ടി20 മത്സരങ്ങളില്‍ ഭാഗമായിട്ടുണ്ട്. അടുത്തിടെ നടന്ന ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ ടീമിലും മിന്നു കളിച്ചിരുന്നു.
ബംഗ്ലാദശിനെതിരായ മത്സരത്തില്‍ അന്താരാഷ്ട്ര അരങ്ങേറ്റ പരമ്പരയില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ മിന്നുമണി സ്വന്തമാക്കിയിരുന്നു.

പതിനാറാം വയസ്സിലാണ് മിന്നു കേരള ക്രിക്കറ്റ് ടീമിലെത്തുന്നത്. 10 വര്‍ഷമായി കേരള ടീമിലെ അംഗമാണ്. ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഓള്‍റൗണ്ടറും ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്ന ആദ്യ മലയാളി വനിതാ താരം കൂടിയാണ്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *