പുസ്തക പ്രകാശനവും, ചെറുകഥാ സായാഹ്നനവും നടത്തി

പുസ്തക പ്രകാശനവും, ചെറുകഥാ സായാഹ്നനവും നടത്തി

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ജോസഫ് പൂതക്കുഴിയുടെ കാഴ്ചകള്‍ക്കപ്പുറം (ലേഖന സമാഹാരം), ലക്ഷ്മി വാകയാടിന്റെ ഇലയും മുള്ളും കണ്ട് മുട്ടിയപ്പോള്‍(കവിതാസമാഹാരം) പി.ആര്‍.നാഥനും, പി.പി.ശ്രീധരനുണ്ണിയും പ്രകാശനം ചെയ്തു. എഴുത്തുകാരായ വി.പി.ഏലിയാസ്, ഡോ.എന്‍.എം.സണ്ണി എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സാംസ്‌കാരിക സമ്മേളനം പി.ആര്‍.നാഥന്‍ ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍ ജയന്ത്കുമാര്‍, സി.സുരേന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. ജോസഫ് പൂതക്കുഴിയും, ലക്ഷ്മി വാകയാടും മറുമൊഴി നടത്തി. ചെറുകഥാകൃത്തുക്കള്‍ ചെറുകഥകളവതരിപ്പിച്ചു. പി.ടി.നിസാര്‍ സ്വാഗതവും, പി.കെ.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *