വിളംബര ജാഥ നടത്തി

വിളംബര ജാഥ നടത്തി

കൊയിലാണ്ടി:നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടിയില്‍ വിളംബര ജാഥ നടത്തി. അലങ്കാരങ്ങളോടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ജാഥ സ്‌റേറഡിയം പരിസരത്തുനിന്നാരംഭിച്ച് പുതിയ ബസ്റ്റാന്റില്‍ സമാപിച്ചു.തിരുവാതിരക്കളി, ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങള്‍ ജാഥയ്ക്ക് മാറ്റുകൂട്ടി. സ്‌റേറഡിയം അനക്‌സിലും ബസ്റ്റാന്റ് പരിസരത്തും കലാപരിപാടികള്‍ അരങ്ങേറിയിരുന്നു. കലാലയം വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും അവതരിപ്പിച്ചിരുന്നു. കാനത്തില്‍ ജമീല എം എല്‍ എ, ജനറല്‍ കണ്‍വീനര്‍ എന്‍എം ഷീജ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി സുധ, വൈസ് ചെയര്‍മാന്‍ കെ സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, തഹസില്‍ദാര്‍ സിപി മണി,കെ കെ മുഹമ്മദ്, പി വിശ്വന്‍, കെ.ദാസന്‍, ടി കെ ചന്ദ്രന്‍, എം.പി. ഷിബു , ഇ കെ അജിത്ത്,കെ ടി എം കോയ, സി സത്യചന്ദ്രന്‍, കബീര്‍ സലാല, സുരേഷ് മേലേപ്പുറത്ത്, കെ ഷിജു ,നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി, കെ എ ഇന്ദിര, സി. പ്രജില , നിജില പറവക്കൊടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Share

Leave a Reply

Your email address will not be published. Required fields are marked *