വണ്‍വെബ്ബിന് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനത്തിന് അനുമതി

വണ്‍വെബ്ബിന് ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനത്തിന് അനുമതി

വണ്‍വെബ്ബ് ഇന്ത്യയ്ക്ക് ഇന്ത്യയില്‍ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് അനുമതി ലഭിച്ചു. ഭാരതി എയര്‍ടെല്‍ നിക്ഷേപകരായ യൂടെല്‍സാറ്റ് ഗ്രൂപ്പിലെ സ്ഥാപനമാണ് വണ്‍വെബ്ബ്. വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം സേവനം ആരംഭിക്കാന്‍ രാജ്യത്ത് ആദ്യമായി അനുമതി ലഭിക്കുന്ന സ്ഥാപനമാണിത്. കേന്ദ്രസര്‍ക്കാര്‍ എജന്‍സിയായ ഇന്‍-സ്പേസ് ആണ് വണ്‍ വെബ്ബിന് അനുമതി നല്‍കിയത്. സര്‍ക്കാര്‍ സ്പെക്ട്രം അനുവദിക്കുന്നതോടെ വണ്‍ വെബ്ബിന് ഇന്ത്യയില്‍ സേവനം ആരംഭിക്കാനാകും.സ്വകാര്യമേഖലയില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ഏകോപിപ്പിക്കുന്ന ഏജന്‍സിയാണ് ഇന്‍-സ്‌പേസ്.

വാണിജ്യ ഉപഗ്രഹ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതില്‍ യൂടെല്‍സാറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് വൈസ് പ്രസിഡന്റും ഭാരതി ഗ്രൂപ്പ് ചെയര്‍മാനുമായ സുനില്‍ ഭാരതി മിത്തല്‍ സന്തോഷമറിയിച്ചു.എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുക എന്ന ഇന്ത്യയുടെ അഭിലാഷം നിറവേറ്റുന്നതിനുള്ള നിര്‍ണായക ചുവടുവയപ്പാണിത്. വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അന്തിമ സ്പെക്ട്രം അംഗീകാരം ലഭിച്ചാലുടന്‍ യൂട്ടെല്‍ സാറ്റ് വിന്യസിക്കാന്‍ തയ്യാറാണെന്നും സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ശ്രമിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഭാരതി ഗ്ലോബലും ഫ്രാന്‍സിലെ ഉപഗ്രഹ അധിഷ്ടിത സേവനദാതാക്കളായ യൂടെല്‍ സാറ്റും യു.കെ. സര്‍ക്കാരുമാണ് വണ്‍ വെബ്ബിലെ പ്രധാന നിക്ഷേപകര്‍. 2023-ല്‍ യൂടെല്‍ സാറ്റ് വണ്‍വെബ്ബില്‍ പൂര്‍ണമായി ലയിക്കുകയും യൂടെല്‍ സാറ്റ് ഗ്രൂപ്പ് എന്ന കമ്പനി ആരംഭിക്കുകയും ചെയ്തു. ഈ കമ്പനിക്ക് കീഴിലായിരിക്കും യൂടെല്‍സാറ്റ്, യൂടെല്‍സാറ്റ് വണ്‍വെബ്ബ് സേവനങ്ങള്‍ പ്രവര്‍ത്തിക്കുക.

Share

Leave a Reply

Your email address will not be published. Required fields are marked *