നവകേരള സദസ്സിന് മലപ്പുറത്ത് പ്രതിഷേധമില്ല കുഞ്ഞാലിക്കുട്ടി

നവകേരള സദസ്സിന് മലപ്പുറത്ത് പ്രതിഷേധമില്ല കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസ് നവകേരള സദസ്സിനെതിരെ പ്രതിഷേധിക്കുമ്പോഴും, മലപ്പുറത്ത് പ്രതിഷേധമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.മലപ്പുറത്ത് പ്രതിഷേധമുണ്ടാകില്ലെന്നും യുഡിഎഫ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡും കണ്ണൂരും യൂത്ത് കോണ്‍ഗ്രസ് നവകേരള സദസിനെതിരെ നടത്തിയ പ്രതിഷേധം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിയുടെപ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
ജനങ്ങളില്‍നിന്ന് പരാതി നേരിട്ട് വാങ്ങിച്ച ഉമ്മന്‍ ചാണ്ടിയുടെതാണ് യുഡിഎഫിന്റെ മാതൃകയെന്നും അവരുടെ പരിപാടി ബഹിഷ്‌കരിക്കുമെന്നല്ലാതെ പ്രതിഷേധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പരിപാടി അവര്‍ വിജയിപ്പിക്കട്ടെ. ഞങ്ങളുടെ പരിപാടി ഞങ്ങളും വിജയിപ്പിക്കും,അദ്ദേഹം പറഞ്ഞു.
കുട്ടികളെ നിര്‍ബന്ധമായി ഇതില്‍ പങ്കെടുപ്പിക്കണമെന്ന ഡിഇഒ യുടെ നിര്‍ദ്ദേശം ശരിയായില്ലെന്നും ജനങ്ങള്‍ സ്വയം എത്തേണ്ടതാണെന്നും കുഞ്ഞലികുട്ടി പ്രതികരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *