ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബ് 75-ാം വാര്‍ഷികാഘോഷം 18ന്

ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബ് 75-ാം വാര്‍ഷികാഘോഷം 18ന്

കോഴിക്കോട്: ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബിന്റെ 75-ാം വാര്‍ഷികാഘോഷം 18ന്(ശനിയാഴ്ച) വൈകിട്ട് 5.30ന് തളി ജൂബിലി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. ക്ലബ്ബിന്റെ സംഗീത സംവിധായകന്‍ എസ്.എസ്.ദേവദാസിന്റെ നേതൃത്വത്തില്‍ മുപ്പതോളം ഗായികാഗായകന്മാരും, പതിനഞ്ചോളം വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സംഗീത വിരുന്നും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് അഡ്വ.ടി.എം.വേലായുധന്‍ സെക്രട്ടറി അനേഷ് കുമാര്‍.ഇ, മ്യൂസിക് ഡയറക്ടര്‍ എസ്.എസ്.ദേവദാസ്, ദേവദാസ് ജെന്ററി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *