റിയാദ്: ഡ്രൈവര്‍ തസ്തികയില്‍ എത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസന്‍സ് ഉപയോഗിച്ച് സൗദിയില്‍ വാഹനം ഒടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സുകള്‍ ഉപയോഗിച്ച് മൂന്നു മാസത്തില്‍ കവിയാത്ത കാലം സൗദിയില്‍ വാഹനമോടിക്കാന്‍ സാധിക്കും.
ഇതിന് അംഗീകൃത കേന്ദ്രത്തില്‍ നിന്ന് വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ട്രാന്‍സ്‌ലേറ്റ് ചെയ്ത് കൂടെ കരുതണം. കൂടാതെ ഡ്രൈവര്‍ വിസയില്‍ എത്തുന്ന വിദേശി ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസന്‍സ് ആയിരിക്കണം ഉണ്ടാകേണ്ടതെന്നും വ്യവസ്ഥയുണ്ട്. വിദേശത്ത് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂ. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങളും ഓടിക്കാം.