സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5660 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് വില 45,280 രൂപയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4698 രൂപയുമായി.
ഈ വര്‍ഷം ഏപ്രില്‍ 5ന് സ്വര്‍ണവില ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയും പവന് 760 രൂപ വര്‍ധിച്ച് 45,000 രൂപയിലും എത്തിയിരുന്നു. പിന്നാലെ മെയ് 5ന് സ്വര്‍ണവില സര്‍വ്വകാല റെക്കാര്‍ഡ് ആയ 5720 രൂപ ( ഗ്രാമിന്) യിലും പവന് 45760 രൂപയിലും എത്തിയത്.