റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിക്കാം; അവസാന തീയതി ഇന്ന്‌

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിക്കാം; അവസാന തീയതി ഇന്ന്‌

പൊതുവിഭാഗം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഇന്ന്‌ അവസാനിക്കും. ഒക്ടോബര്‍ 20 വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 1000 ചതുരശ്ര അടിയ്ക്ക് മുകളില്‍ വീട്/ ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി/ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/
പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ ജോലി/ആദായനികുതി നല്‍കുന്നവര്‍/നാലുചക്രവാഹനം ഉള്ളവര്‍/25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് അപേക്ഷ നല്‍കാന്‍ അര്‍ഹത.

അക്ഷയ സെന്റര്‍ മുഖേനയോ https://civilsupplieskerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ സിറ്റിസന്‍ ലോഗിന്‍ വഴിയോ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ നല്‍കാം. ഫോണ്‍ : 0495 2370655.

Share

Leave a Reply

Your email address will not be published. Required fields are marked *