ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ജിദ്ദ: പ്രവാസ ലോകത്തെ കെ.എം.സി.സി ഘടകമായ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അബൂബക്കർ അരിമ്പ്ര പ്രസിഡൻറും വി.പി.മുസ്തഫ ജനറൽ സെക്രട്ടറിയുമായി പുതിയ കമ്മിറ്റി നിലവിൽ വന്നു.

അഹമ്മദ് പാളയാടിന്റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന കൗൺസിൽ യോഗം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ.സലാം ഉദ്ഘാടനം നിർവഹിച്ചു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്‌മാൻ കല്ലായി മുഖ്യ പ്രഭാഷണം നടത്തി.ജിദ്ദയിലെ മെമ്പർഷിപ്പ് കാമ്പയിനിൽ അംഗത്വമെടുത്ത ഇരുപതിനായിരത്തോളം ആക്ടീവ് മെമ്പർമാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 350 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുത്തത്. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി നിയോഗിച്ച റിട്ടേണിംഗ് ഓഫീസർ റിയാദ് കെ.എം.സി.സി പ്രസിഡൻറ് സി.പി.മുസ്തഫയും നിരീക്ഷകനും മക്ക കെ.എം.സി.സി പ്രസിഡണ്ടുമായ കുഞ്ഞിമോൻ കാക്കിയ, മുജീബ് ഉപ്പട എന്നിവർ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി. മറ്റു ഭാരവാഹികൾ ട്രഷറർ വി.പി അബ്ദുറഹ്‌മാൻ, അഡ്വൈസറി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, വൈസ്പ്രസിഡണ്ടുമാർ സി.കെ റസാക്ക് മാസ്റ്റർ, എ.കെ.മുഹമ്മദ് ബാവ, ഹസൻ ബത്തേരി, ലത്തീഫ് മുസ്ല്യാരങ്ങാടി, ജലാൽ തേഞ്ഞിപ്പാലം, ലത്തീഫ് വെള്ളമുണ്ട,അഷ്‌റഫ് താഴെക്കാട്. സെക്രട്ടറിമാർ ഇ.എ.ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ഷിഹാബ് താമരക്കുളം, സാബിൽ മമ്പാട്, സുബൈർ വട്ടോളി, സക്കീർ മണ്ണാർക്കാട്, സിറാജ് കണ്ണവം എന്നിവരാണ്.
രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ സാംസ്‌കാരിക ജീവകാരുണ്യ സേവന മേഖലകളിൽ ശ്രദ്ധേമമായ നേട്ടം കൈവരിച്ച ജിദ്ദ കെ.എം.സി.സിക്ക് കീഴിൽ ഇപ്പോൾ 61 ഏരിയ കമ്മിറ്റികളും ഇരുനൂറോളം പഞ്ചായത്ത് കമ്മിറ്റികളും നിരവധി മണ്ഡലം ജില്ലാ കമ്മിറ്റികളും വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഒട്ടേറെ ഉപസമിതികളുമുണ്ട്.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *