കണ്ണൂർ സ്‌ക്വാഡ്,  കളക്ഷൻ 50 കോടിയും കടന്ന്

കണ്ണൂർ സ്‌ക്വാഡ്, കളക്ഷൻ 50 കോടിയും കടന്ന്

                  റിലീസ് ചെയ്ത് ഒൻപത് ദിവസത്തിൽ ആഗോള കളക്ഷൻ അൻപതു കോടിയും കഴിഞ്ഞ് കുതിക്കുകയാണ് കണ്ണൂർ സ്‌ക്വാഡ്. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് എല്ലായിടത്തും. കേരളത്തിൽ ആദ്യ ദിനം 167 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകാഭ്യർത്ഥന പ്രകാരം 300 ൽ പരം സ്‌ക്രീനുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത് . രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ചിത്രം മുന്നേറുകയാണ്.
കലാമൂല്യമുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡിന്റെ ഡയറക്ടർ റോബി വർഗീസ് രാജ് ആണ്. റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് കണ്ണൂർ സ്‌ക്വാഡിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ സ്‌ക്വാഡിലെ എല്ലാ കഥാപത്രങ്ങളും പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *