ഇതിഹാസ സിനിമയായ ടൈറ്റാനിക്കിലെ നടൻ ലിയനാർഡോ ഡികാപ്രിയോക്ക് ചിത്രത്തിൽ ധരിച്ച വസ്ത്രം ലേലത്തിനു വെക്കാൻ പോകുന്നു.
അടുത്ത മാസമാണ് ലേലത്തിനു വെക്കുന്നത്. ഏകദേശം 115,000 ഡോളർ മുതൽ 230,000 ഡോളർ വരെയാണ് പ്രതീക്ഷിക്കുന്ന വില. ഇന്ത്യൻ രൂപ 95ലക്ഷം മുതൽ രണ്ടുകോടിയോളം വരും. കോഡുറോയ് പാന്റ്‌സും ഓവർകോട്ടും ലോങ് സ്ലീവ് ഷർട്ടുമാണ് ചിത്രത്തിലേറെയും ജാക്ക് ധരിച്ചിരുന്നത്.
പ്രശസ്ത ടി.വി, സിനിമാ രംഗത്തെ പ്രധാന വസ്തുക്കൾ ലേലം ചെയ്യുന്ന പരിപാടിയുടെ ഭാഗമായാണ് ലിയനാർഡോയുടെ ടൈറ്റാനിക്കിലെ വസ്ത്രവും ലേലത്തിനു വച്ചിരിക്കുന്നത്.
തീവ്ര പ്രണയവും വിരഹവും വെള്ളിത്തിരയിലവതരിപ്പിച്ച ചിത്രമായിരുന്നു ജെയിംസ് കാമറൂണിന്റെ സംവിധാനത്തിൽ 1997 ൽ പുറത്തിറങ്ങിയ ടൈറ്റാനിക്. ടൈറ്റാനിക് കപ്പൽ ദുരന്തം റോസ്-ജാക്ക് പ്രണയത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയായിരുന്നു കാമറൂൺ. അനശ്വര പ്രണയത്തിന്റെ ഉദാത്ത മാതൃകകളായി ലോകം വാഴ്ത്തുന്ന ജോഡികളാണ് ജാക്കും റോസും. ലോകസിനിമയുടെ ചരിത്രത്തിൽ ആരാധകർ ഇത്രയധികം നെഞ്ചിലേറ്റിയ പ്രണയജോഡികൾ ഉണ്ടായിരിക്കുകയില്ല.