വൺ റാങ്ക് വൺ പെൻഷൻ-2 ഐക്യദാർഢ്യ പ്രതിനിധി സംഘത്തിന് യാത്രയയപ്പ് നൽകി

വൺ റാങ്ക് വൺ പെൻഷൻ-2 ഐക്യദാർഢ്യ പ്രതിനിധി സംഘത്തിന് യാത്രയയപ്പ് നൽകി

കോഴിക്കോട്: ഡൽഹി ജന്തർമന്ദിറിൽ വൺ റാങ്ക് വൺ പെൻഷൻ-2 അപാകതകൾക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡൽഹിലേക്ക് പോകുന്ന ഇ സി എച്ച് എസ് ആന്റ് ഡി എസ് ഡി വെൽഫെയർ ഫോറം കോഴിക്കോടിന്റെ 25 അംഗ പ്രതിനിധി സംഘത്തിന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം സുധാകരൻ ഉദ്ഘാടനം ചെയ്തു. സമര യാത്രയുടെ ലീഡർ ഫോറം പ്രസിഡണ്ട് വിശ്വനാഥൻ.എ, സുകുമാരൻ നായർ, ലത്തീഫ്, വൽസൻ, ലോഹിതാക്ഷൻ സംസാരിച്ചു. മികച്ച മാധ്യമ പ്രവർത്തകയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയ പൂജ നായർ (ഇന്ത്യൻ എക്‌സ്പ്രസ്സ്) ഫോട്ടോഗ്രാഫർ ഗോപാലൻ എന്നിവർ അനുമോദിച്ചു. സെക്രട്ടറി പി.ഗിരീഷ് സ്വാഗതം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *