രാഷ്ട്രപതിയും പ്രധാനമന്ത്രിയും  രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി

രാഷ്ട്രപതിയും പ്രധാനമന്ത്രിയും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി

ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ അടക്കമുള്ള നേതാക്കൾ. മഹാത്മാഗാന്ധി പഠിപ്പിച്ച കാലാതീതമായ പാഠങ്ങൾ മുന്നോട്ടുള്ള പാതയിൽ പ്രകാശം ചൊരിയട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *