സി എച്ച് സാമൂഹ്യ  പരിഷ്‌കർത്താവ് എം.എ.റസാക്ക് മാസ്റ്റർ

സി എച്ച് സാമൂഹ്യ പരിഷ്‌കർത്താവ് എം.എ.റസാക്ക് മാസ്റ്റർ

അത്തോളി: കേരളത്തിന്റെ സാമൂഹ്യ പുരോഗതിക്ക് നേതൃത്വം നൽകിയ പരിഷ്‌കർത്താവായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ പറഞ്ഞു. അത്തോളി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പദവിയടക്കം പ്രധാന പദവികളെല്ലാം തേടിയെത്തിയിട്ടും സ്വന്തമായി ഒന്നും തന്നെ ഉണ്ടാക്കാതെ ആ പദവികളെല്ലാം ജനങ്ങൾക്കു വേണ്ടി ചിന്തിച്ചു പ്രവർത്തിച്ച അദ്ദേഹം കാണിച്ചു തന്ന പാതയിൽ മുന്നേറാൻ സാധിക്കണം. ജീവിതത്തിൽ അദ്ദേഹം കാണിച്ചിട്ടുള്ള ജീവകാരുണ്യ പ്രവർത്തനവും പ്രതിബദ്ധതയുമാണ് സി.എച്ച് സെന്ററുകൾക്ക് അദ്ദേഹത്തിന്റെ പേരിടാൻ കാരണമായതെന്നും റസാഖ് മാസ്റ്റർ കൂട്ടിച്ചേർത്തു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് എം.സി ഉമ്മർ അധ്യക്ഷനായി. സി. എച്ചിന്റെ സന്തത സഹചാരിയായിരുന്ന മല്ലിശ്ശേരി ഇബ്രാഹിമിനെ റസാഖ് മാസ്റ്റർ ആദരിച്ചു. എസ്. ടി. യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എ.പി അബ്ദു റഹിമാൻ, പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് വി.എം സുരേഷ് ബാബു, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്‌സൺ എ.എം സരിത സംസാരിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി ടി.പി അബ്ദുൽ ഹമീദ് സ്വാഗതവും ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *