പെട്ടി ചുമന്ന് ചുമട്ടുതൊഴിലാളികൾക്കൊപ്പം രാഹുൽ

പെട്ടി ചുമന്ന് ചുമട്ടുതൊഴിലാളികൾക്കൊപ്പം രാഹുൽ

ഡൽഹി: ഡൽഹി ആനന്ദ വിഹാറിലെ റെയിൽവേ ചുമട്ടുതൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ ബാഡ്ജും യൂണിഫോമും ധരിച്ചാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് .
ഇന്നാണ്ആനന്ദ് വിഹാർ റെയിൽവെ സ്റ്റേഷനിൽ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം പെട്ടി തലയിലേറ്റി ചുമന്നുകൊണ്ടുപോകുന്ന രാഹുലിനെ ചുറ്റുംകൂടിയ നൂറുകണക്കിന് തൊഴിലാളികൾ കയ്യടിയോടെയാണ് സ്വീകരിച്ചത്. തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതിനും പിന്തുണ തേടി ഒരു കൂട്ടം ചുമട്ടുതൊഴിലാളികൾ തങ്ങളെ കാണണമെന്ന് അഭ്യർത്ഥിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് രാഹുലിൻറെ സന്ദർശനം.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *