എൽഡിഎഫ് ജയിച്ചാൽ ലോകാദ്ഭുതം  തോൽവി സമ്മതിച്ച് എ.കെ.ബാലൻ

എൽഡിഎഫ് ജയിച്ചാൽ ലോകാദ്ഭുതം തോൽവി സമ്മതിച്ച് എ.കെ.ബാലൻ

പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിൽ അദ്ഭുതമൊന്നും സംഭവിക്കുന്നില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ.33,000 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ഉമ്മൻചാണ്ടി ജയിച്ച മണ്ഡലമാണ് പുതുപ്പള്ളി. 52 വർഷം കോൺഗ്രസിനൊപ്പം നിന്ന മണ്ഡലം. അവിടെ ഇടതുപക്ഷം ജയിച്ചാലാണ് ലോകാദ്ഭുതമെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് പറഞ്ഞത്. ഫലം വരട്ടെ അപ്പോൾ കാണാമെന്നും ബാലൻ കൂട്ടിച്ചേർത്തു.അതേസമയം, പുതുപ്പള്ളിയിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ 23000 വോട്ടുകളുടെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മനുള്ളത്. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. സാങ്കേതിക കാരണങ്ങളെ തുടർന്ന് പത്തുമിനിറ്റോളം വൈകിയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടിങ് കേന്ദ്രത്തിന് പുറത്ത് യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ പൂർത്തിയാകുക.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *