ഐഎസ്എൽ കിക്കോഫ്  21 മുതൽ കൊച്ചിയിൽ

ഐഎസ്എൽ കിക്കോഫ് 21 മുതൽ കൊച്ചിയിൽ

കൊച്ചി: ഐ.എസ്.എൽ. ഫുട്‌ബോളിന്റെ പുതിയ സീസണിന് സെപ്റ്റംബർ 21-ന് കിക്കോഫ്. കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്.സി.യും ഏറ്റുമുട്ടുമെന്ന് പ്രതീക്ഷിക്കാം. തീയതിയും മത്സരക്രമവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഐ ലീഗിൽ നിന്ന് യോഗ്യത നേടിയെത്തിയ പഞ്ചാബ് എഫ്.സി. ഉൾപ്പെടെ 12 ടീമുകളാണ് ഇത്തവണ ഐ.എസ്.എല്ലിൽ മത്സരിക്കുക. നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാനുമായാണ് പഞ്ചാബിന്റെ ആദ്യ കളി. ഗോവ എഫ്.സി. ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സി.യെ നേരിടുമ്പോൾ ഈസ്റ്റ് ബംഗാളിന് ആദ്യ കളിയിൽ ജംഷേദ്പുർ എഫ്.സി.യാണ് എതിരാളി. മുംബൈ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോൾ ചെന്നൈയിൻ ആദ്യ റൗണ്ടിൽ ഒഡിഷയെ നേരിടും. ഐ.എസ്.എൽ. പുതിയ സീസണിന് കിക്കോഫാകുമ്പോൾ പ്രീ-സീസൺ ഒരുക്കങ്ങളുടെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്‌സ് സെപ്റ്റംബർ 16 വരെ യു.എ.ഇ.യിലെ ക്യാമ്പിൽ പരിശീലനത്തിലാണ്.ബ്ലാസ്റ്റേഴ്‌സിലേക്ക് പുതുതായെത്തിയ ജപ്പാൻ താരം ഡെയ്‌സുക് സകായ് ദുബായിൽ വെച്ച് ടീമിനൊപ്പം ചേരും.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *