കോഴിക്കോട്: ഗ്രാമീണ വിദ്യാഭ്യാസ ശാക്തീരണം ലക്ഷ്യംവച്ച് കൊണ്ട് സിജി രൂപം കൊടുത്ത സ്വപ്‌ന പദ്ധതിയാണ് ഗ്രാമദീപം. കോഴിക്കോട് സിജി ആസ്ഥാനത്ത് വച്ച് നടന്ന വാര്‍ഷികാഘോഷ പരിപാടി സിജി ജനറല്‍ സെക്രട്ടറി ഡോ. ഇസഡ്.എ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. 2023 ആഗസ്റ്റ് ആറ് ഞായറാഴ്ച രാവിലെ 10:00 മണിക്ക് ആരംഭിച്ച പരിപാടിയില്‍ ഗ്രാമദീപം കോ-ഡയറക്ടര്‍ നസീബ ബഷീര്‍ സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ടി.എന്‍.സി ഡയറക്ടര്‍ ഷാഹിദ് എളേറ്റില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. പദ്ധതി കോര്‍ഡിനേറ്റര്‍ കാസിം നന്ദിയും പറഞ്ഞു.
പരിപാടിയില്‍ ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടത്തിയ വായന മത്സരത്തിന്റെയും ബഷീര്‍ ദിന വീഡിയോ മത്സരത്തിന്റെയും സംസ്ഥാന തല വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. ഗ്രാമദീപം അതിന്റെ രണ്ടാം വാര്‍ഷികത്തിനോടനുബന്ധിച്ച് വില്ലേജ് കരിയര്‍ ഗൈഡുമാര്‍ക്കയി ഏകദിന ശില്‍പശാലയും സംഘടിപ്പിച്ചു. സിജി ട്രെയിനര്‍മാരായ നൗഷാദ് .വി മൂസ സൈഫുദ്ദീന്‍ അഴീക്കോട് എന്നിവരാണ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കിയത്. ഈ കലഘട്ടത്തില്‍ വ്യക്തികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കൊണ്ട് അവരുടെ കഴിവുകള്‍ എങ്ങനെ വര്‍ധിപ്പിക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഏകദിന പരിശീലന പരിപാടിയില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള അമ്പതോളം വി.സി.ജിമാര്‍ പങ്കെടുത്തു.
