പ്രേക്ഷകരില്‍ ആവേശമുണര്‍ത്താന്‍ കിംഗ് ഓഫ് കൊത്തയുടെ ട്രെയിലര്‍ റിലീസ് നാളെ

പ്രേക്ഷകരില്‍ ആവേശമുണര്‍ത്താന്‍ കിംഗ് ഓഫ് കൊത്തയുടെ ട്രെയിലര്‍ റിലീസ് നാളെ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ട്രയ്‌ലര്‍ ആഗസ്റ്റ് 9 നു റിലീസാകുന്നു. ആഗസ്റ്റ് 24 ന് ലോകവ്യാപകമായി റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം ഷബീര്‍ കല്ലറക്കല്‍, ചെമ്പന്‍ വിനോദ്, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്,

 

Share

Leave a Reply

Your email address will not be published. Required fields are marked *